തിരുവളയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനന്യസമേതം കുട്ടികള്‍ക്കായുള്ള ജെന്റര്‍ തുല്യത അവബോധ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സുചിത്ര, അപര്‍ണ്ണ എന്നിവര്‍ ക്ലാസ്സ് നയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വലിയ പരിഗണന നല്‍കി കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളും വിശദമായി ക്ലാസ്സില്‍ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഷാജഹാന്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ പ്രധാന അധ്യാപിക ജിഷ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പഞ്ചയാത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കി. ജോഫി ടീച്ചര്‍ നന്ദിയും പറഞ്ഞു.



