പെരുമ്പിലാവ് ഒറ്റപ്പിലാവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു.

പെരുമ്പിലാവ് ഒറ്റപ്പിലാവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു.ഒറ്റപ്പിലാവ് ചേലക്ക പറമ്പിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ മകൾ സോനയാണ് (20) മരിച്ചത്. കഴിഞ്ഞ പതിമൂന്നാം തീയതിയാണ് വീടിൻ്റെ മുകളിലത്തെ മുറിയിൽ കുട്ടി ഷാളിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച മരണം സംഭവിച്ചു. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കാരം നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image