27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery “പ്രവര്‍ത്തകരുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന ശൈലിയാണ് പി.എ.മാധവന്റേത്” കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍

“പ്രവര്‍ത്തകരുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന ശൈലിയാണ് പി.എ.മാധവന്റേത്” കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍

9

പ്രവര്‍ത്തകരുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കുന്നത ശൈലിയാണ് പി.എ.മാധവന്റേതെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍.കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പി.എ.മാധവന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവര്‍ത്തകരുമായുള്ള ആത്മബന്ധം മുറിയാതെ സൂക്ഷിക്കുന്ന വ്യക്തിയാണ് മാധവനെന്നും രാഷ്ട്രീയത്തില്‍ മാധവന്റെ ശൈലി മാതൃകപരവും,പിടന്തുരേണ്ടതുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും അംഗീകരിച്ചിരുന്നു. ആരുടെ മുന്നിലും കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുന്നതില്‍ മാധവന്‍ മടികാണിക്കാറില്ലെന്നും സുധിരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാര്‍ അനുസ്മരണ സന്ദേശം നല്‍കി. ഡി.സി.സി ഭാരവാഹികളായ പി.കെ രാജന്‍, എ.ടി സ്റ്റീഫന്‍ മാസ്റ്റര്‍, കെ.ബി ജയറാം, വി.ജി അശോകന്‍, സിജു പാവറട്ടി, ജിയോ ഫോക്‌സ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് സി.ഫ്രാന്‍സിസ്, പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് ആന്റോ ലിജോ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനില്‍ ആതിര എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ റൂബി ഫ്രാന്‍സിസ്, അപ്പു ആളൂര്‍, പി.വി നിവാസ്, ജയ്‌സണ്‍ ചാക്കോ, എ.ഡി സാജു, ജോയ് ചെറിയാന്‍, എം.എം ഷംസുദീന്‍, ടി.ഒ സെബി, മണ്ഡലം പ്രസിഡണ്ടുമാരായ ഷാജു തരകന്‍, ധനേഷ് ചുള്ളിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!