27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവകയുടെ 102-ാംസ്ഥാപന തിരുന്നാള്‍ കൊടിയേറി

കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവകയുടെ 102-ാംസ്ഥാപന തിരുന്നാള്‍ കൊടിയേറി

14

കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവകയുടെ 102-ാംസ്ഥാപന തിരുന്നാളിന് കൊടിയേറി. ഓഗസ്റ്റ് 14, 15 തിയ്യതികളിലായാണ് ഇടവക ദേവാലയത്തിന്റെ സ്ഥാപന തിരുന്നാള്‍ ആഘോഷിക്കുന്നത്.ശനിയാഴ്ച രാവിലെ നടന്ന ദിവ്യബലിക്കു ശേഷം,ഇടവകവികാരി ഫാ ജെയ്‌സന്‍ മാറോക്കി തിരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നിര്‍ച്ചഹിച്ചു . ലദീഞ്ഞ്,നൊവേന എന്നിവക്കു ശേഷം, നേര്‍ച്ചവിതരണവും നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തിരുന്നാള്‍ ഒരുക്ക കുര്‍ബാനകള്‍ നടക്കും. തിരുന്നാളിന്റെ തലേദിവസമായ 14 -ാം തിച്ചതി രാവിലെ ദിവ്യബലിയ്ക്ക് ശേഷം പ്രദക്ഷിണമായി രൂപം എഴുന്നെള്ളിച്ചു വെക്കല്‍, വിവിധ കുടുംബകൂട്ടായ്മകളിലേക്കുള്ള കിരീടം, കുരിശ് എന്നിവ വെഞ്ചിരിച്ചു നല്‍കല്‍ എന്നിവ നടക്കും. . രാത്രി പത്തിന് കൂടായ്മകളില്‍ നിന്നും ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ കിരീടം, കുരിശ് എന്നിവ ദേവാലയത്തിലെത്തി സമാപിക്കും.തിരുന്നാള്‍ ദിനമായ ആഗസ്റ്റ് 15 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനക്ക് ഫാ. പ്രജോവ് വടക്കേത്തല മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.സെല്‍ജോ വെളിയന്നൂര്‍ക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കും തുടര്‍ന്ന്, ഇടവക വിശ്വാസികള്‍ അണിനിരക്കുന്ന പ്രദക്ഷിണം, കുനംമൂച്ചി സെന്റര്‍ ചുറ്റി ദേവാലയത്തില്‍ സമീപിക്കും. തിരുന്നാള്‍ ആഘോഷത്തിന്, കൈക്കാരന്മാരായ ജോഷി വര്‍ഗീസ് അല്‍ഫോണ്‍സ് മുട്ടത്ത്, എം.കെ.റെജി, കെ.വി.ജോയ് , കേന്ദ്രസമിതി പ്രസിഡണ്ട് എ.ജെ.ജോണ്‍സന്‍ , സെക്രട്ടറി ടി.എല്‍ സാബു, ട്രഷറര്‍ എം.കെ. ഷാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!