അഞ്ഞൂര്‍ തിരുനാളിനോടനുബന്ധിച്ച് ഇടവക ദിനം ആചരിച്ചു. ഫൊറോന വികാരി ഫാ. ഡേവീസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍ അധ്യക്ഷനായിരുന്നു. കൈക്കാരന്‍ ജിന്‍ജോ സി.എ, പ്രസിഡന്റ് ടോമി എം.കെ, ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ മാറോക്കി എന്നിവര്‍ പങ്കെടുത്തു. ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. പ്രതിനിധി യോഗം സെക്രട്ടറി വിനോജ് ജോസ് വി, പ്രോഗ്രാം കണ്‍വീനര്‍ ബാബു ഒ.സി എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT