മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ഗണപതിക്ക് ബാലാലയ പ്രതിഷ്ഠയും, കോമരം മാരാത്ത് വാസുദേവന്റെ 56-ാമത് കലശം അഭിഷേകവും ഭക്തി സാന്ദ്രമായി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മേല്‍മുണ്ടയൂര്‍ മന അനൂപ് കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനായി. മേശാന്തി അനീഷ് കൈലാസം, വികാസ് നമ്പൂതിരി, നാരായണ്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികളായി. ദേവസ്വം ഓഫീസര്‍ എ സുരേഷ്, സമിതി സെക്രട്ടറി രാജൂ മാരാത്ത്, പ്രസിഡന്റ് എം രാമകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരിന്നു. ജയന്‍ മാരാത്ത്, ജിഷ്ണു പന്തക്കല്‍, ശശീന്ദ്രന്‍ പൂലോത്ത്, സ്മിത അജിത്കുമാര്‍ നേതൃത്വം നല്‍കി.
ADVERTISEMENT