അഞ്ഞൂര്‍ തിരുനാളിനോടനുബന്ധിച്ച് കൂടുതുറക്കല്‍ ശുശ്രൂഷ നടത്തി

അഞ്ഞൂര്‍ തിരുനാളിനോടനുബന്ധിച്ച് കൂടുതുറക്കല്‍ ശുശ്രൂഷ നടത്തി. ആന്റണി വടക്കന്‍ ഡി.എം.ഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍ സഹകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് കുടുംബയൂണിറ്റുകാര്‍ അമ്പ്, വള ഏറ്റുവാങ്ങി.

തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച ആഘോഷമായ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍, പ്രദക്ഷിണം, വൈകീട്ട് 7 മണിക്ക് നാടകം എന്നിവ ഉണ്ടായിരിക്കും. നവംബര്‍  18 ന് ഇടവകയില്‍ മരിച്ചവരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കും. നവംബര്‍ 24 ന് എട്ടാമിടത്തോടുകൂടി തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും. തിരുന്നാള്‍ കണ്‍വീനന്‍ ജോണ്‍സന്‍ മാറോക്കി ട്രസ്റ്റിമാരായ ജിന്‍ജോ ചുങ്കത്ത് ,ബൈജു വാഴപ്പിള്ളി, ജോജോ വടക്കന്‍ എന്നിവരുടെ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image