28 C
Kunnamkulam
Monday, August 24, 2026
Home Bureaus Velur വെള്ളാറ്റഞ്ഞൂരില്‍ വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

വെള്ളാറ്റഞ്ഞൂരില്‍ വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

184

വെള്ളാറ്റഞ്ഞൂരില്‍ വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി. വെള്ളാറ്റഞ്ഞൂര്‍ വാത്തിപ്പറമ്പില്‍ വിപിന്ന ചന്ദ്രന്റെ വീട്ടുകിണറ്റിലാണ് കഴിഞ്ഞ ദിവസം പെണ്‍മയില്‍ വീണത്. വേലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ ജോയ് സി.എഫ് പഴവൂര്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെത്തിയാണ് മയിലിനെ രക്ഷപ്പെടുത്തിയത്. വേലൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ വികസന കാര്യ ചെയര്‍മാന്‍ ഗോപിനാഥന്‍ കെ ജി, പ്രദീപ് കെ വി, ഉണ്ണികൃഷ്ണന്‍ കെ എസ്, സോമന്‍ വി എ, ജിതിന്‍ വി പി എന്നിവരും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!