മരം കടപുഴകി വൈദ്യുതി പോസ്റ്റിലേക്ക് വീണു

93

ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വൈദ്യുതി പോസ്റ്റിലേക്ക് വീണു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് പെങ്ങാമുക്ക് കരിച്ചാല്‍ റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ നെല്ലിമരം വൈദ്യുതി കമ്പികളിലേക്ക് വീണത്. ഇതോടെ മേഖലയില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. വാര്‍ഡ് മെമ്പര്‍ രാജി സോമന്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കെഎസ്ഇബി ജീവക്കാര്‍ രാത്രിയായതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് തിരിച്ചുപോയി. വെള്ളിയാഴ്ച രാവിലെ ജീവനക്കാരെത്തി മരം മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.