ദേവിനഗര്‍ മുതല്‍ പൊന്നം വരെ തോട് നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ വര്‍ഷം കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല. ഇതോടെ തോടിന്റെ പലയിടത്തും വെള്ളം പാടങ്ങളിലൂടെയാണ് ഒഴുകുന്നത്. കടവല്ലൂര്‍ പഞ്ചായത്തില്‍ നിന്നാരംഭിക്കുന്ന തോട് അരുവായി വരെയുള്ള ഭാഗം പല ഘട്ടങ്ങളിലായി നവീകരിച്ചിരുന്നു. എന്നാല്‍ അരുവായി മുതല്‍ പൊന്നം വരെയുള്ള ഭാഗമാണ് നവീകരിക്കാതെ കിടക്കുന്നത്. തോടു നവീകരിക്കാന്‍ ഒരു കോടി അനുവദിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പോലും നടപ്പായില്ല. തോട് നവീകരിച്ചാല്‍ ധാരാളം വെള്ളം ശേഖരിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറഞ്ഞു. തോട് നവീകരണം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ADVERTISEMENT