പെങ്ങാമുക്ക് മൂലേപ്പാട് മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയുടെ 94-ാം വാര്‍ഷിക പെരുന്നാളിന് കൊടിയേറി. നവംബര്‍ 4,5 തിങ്കള്‍ ചൊവ്വ ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനനന്തരം വികാരി ഫാ.ജോസഫ് ചെറുവത്തൂര്‍ കൊടിയേറ്റി. ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മുഖ്യകാര്‍മ്മികത്വം നല്‍കും. പെരുന്നാളിന് കൈസ്ഥാനി മില്‍ജു സി ജേക്കബ്, സെക്രട്ടറി അഡ്വ. മെറീഷ് സഖറിയ എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കും.
ADVERTISEMENT