30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ഡാന്‍സാഫ് ടീം അംഗം എസ് ശരത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

ഡാന്‍സാഫ് ടീം അംഗം എസ് ശരത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

59

തൃശ്ശൂര്‍ പോലീസ് കമ്മിഷണറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം അംഗം എസ് ശരത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ സ്വദേശിയാണ്. കഴിഞ്ഞ 14 വര്‍ഷമായി ശരത് കേരളാ പോലീസ് സേനയുടെ ഭാഗമായി സേവനമനുഷ്ടിച്ചുവരികയാണ്.
മൂന്നു വര്‍ഷത്തോളം ചാവക്കാട് പോലീസ് സ്റ്റേഷനിലും കുന്നംകുളം, ഗുരുവായൂര്‍ പോലീസ് സ്റ്റേഷനുകളിലും ശരത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതികളെ കണ്ടെത്താനും നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതികളെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കാനും ശരത് ഉള്‍പ്പെട്ട ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ മുന്‍ സേനാനി കാവുങ്കല്‍ മാടപ്പാട്ട് വീട്ടില്‍ ശശിധരന്റെയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രത്‌നമ്മയുടെയും മകനാണ്. ശരണ്യയാണ് ഭാര്യ. സിയാന്‍ മകനാണ്.

ADVERTISEMENT
error: Content is protected !!