സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മറ്റി സമ്മേളനം സമാപനത്തിന്റെ ഭാഗമായി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മറ്റി സമ്മേളനം സമാപനത്തിന്റെ ഭാഗമായി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. നെല്ലുവായ് സെന്ററില്‍ നിന്നാരംഭിച്ച റാലി കടങ്ങോട് സെന്ററില്‍ സമാപിച്ചു. റെഡ് വളണ്ടിയര്‍ മാര്‍ച്ചും വാദ്യമേളങ്ങളും റാലിക്ക് അകമ്പടിയേകി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യാര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.(ആശ)േ ഏരിയ കമ്മിറ്റിയംഗം കെ.എം അഷറഫ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഡോ കെ.ഡി ബാഹുലേയന്‍, ലോക്കല്‍ സെക്രട്ടറി പി.സി അബാല്‍ മണി, ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, യു.കെ മണി, ഒ.ബി സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.സി അബാല്‍ മണിയെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായും, ഡോ.വി.സി.ബിനോജ്, ഒ.ബി.സുബ്രഹ്‌മണ്യന്‍, സുമന സുഗതന്‍, പി.ടി.ദേവസി , കുഞ്ഞുമോന്‍ കരിയന്നൂര്‍, ടി.കെ.ശിവന്‍, പി.ടി.ജോസഫ്, കെ.കെ.യോഗേഷ് തുടങ്ങിയവരെ ലോക്കല്‍ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image