കൃഷി മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ധര്‍ണ നടത്തി

കേര കൃഷി സംരക്ഷണത്തിനായി ലോക ബാങ്ക് നല്‍കിയ 139 കോടി രൂപ വക മാറ്റി ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയും നെല്‍ കര്‍ഷകരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെയും, കര്‍ഷക കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി കൃഷിഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന കൃഷി മന്ത്രി രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് നടത്തിയ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.ദേവസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എസ്.സുധീഷ് അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി.

 

ADVERTISEMENT