പഴഞ്ഞി ചിറ്റംതാഴം കോള്‍പടവില്‍ പമ്പിങ് തുടങ്ങി. പടവ് കമ്മിറ്റി പ്രസിഡന്റ് കെ.എം.മുഹമ്മദ് ഹനീഫ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സെക്രട്ടറി എ.വൈ.ഹമീദ്, വൈസ് പ്രസിഡന്റ് കെ.എം.റസാഖ്, ട്രഷറര്‍ ദിവാകരന്‍, കര്‍ഷകരായ കുഞ്ഞിമോന്‍, മോഹന്‍ദാസ് വള്ളികാട്ടിരി, അനില്‍.പി.മാത്യൂ, കോണ്‍ട്രാക്ടര്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 220 ഏക്കറുള്ള കോള്‍പടവില്‍ ഉമ വിത്താണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. 40, 30 എച്ച്.പി. മോട്ടറുകള്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. നവംബറില്‍ ഞാറു നടീല്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ മാസത്തോടെ കൊയ്ത്ത് നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
ADVERTISEMENT