അകലാട് ഖലീഫ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വിജയം കൈവരിച്ച ഖലീഫ ട്രസ്റ്റ് മെമ്പര്‍മാരുടെയും ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളുടെയും മക്കളെയാണ് ആദരിച്ചത്. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതിഭകള്‍ക്ക് ആദരിക്കലിന്റെ ഭാഗമായി മെമന്റോ നല്‍കിയത്. ഖലീഫ ട്രസ്റ്റ് കണ്‍വീനര്‍ ടി കെ ഉസ്മാന്‍, വൈസ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കെസി സഫീര്‍, ട്രസ്റ്റി ആര്‍ എസ് ശിഹാബ്, ചാരിറ്റി മെമ്പര്‍ ഹുസൈന്‍ എടയൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.