കൂത്തുപറമ്പ് സമരത്തിലെ പോരാളി പുഷ്പന്റെ നിര്യാണത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ മറ്റം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മറ്റം സെന്ററില്‍ നടന്ന അനുസ്മരണത്തില്‍ ഡി.വൈ.എഫ്.ഐ മറ്റം മേഖല കമ്മിറ്റി പ്രസിഡണ്ട് വി.എം. വിനോദ് അധ്യക്ഷനായി. സി.പി.ഐ.എം കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം കെ.ജി. പ്രമോദ്, മറ്റം ലോക്കന്‍ സെക്രട്ടറി കെ.എസ്. ദിലീപ്, ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി സി.അംബികേശന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ മേഖല സെക്രട്ടറി എന്‍.എ.
ബാലചന്ദ്രന്‍, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.എം ജിജില്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT