29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Perumpilavu കാലത്തിന്റെ നേര്‍ക്കാഴ്ചയുമായി റഷീദ് പാറക്കലിന്റെ പുതിയ നോവല്‍ ‘ലൈക്ക് ആന്‍ഡ് സബ്സ്‌ക്രൈബര്‍’

കാലത്തിന്റെ നേര്‍ക്കാഴ്ചയുമായി റഷീദ് പാറക്കലിന്റെ പുതിയ നോവല്‍ ‘ലൈക്ക് ആന്‍ഡ് സബ്സ്‌ക്രൈബര്‍’

15

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരുടെ ഉത്സവമായി മാറിയ പെരുമ്പിലാവ് ഫാല്‍ക്കണ്‍ മാളിലെ പുസ്തകോത്സവ വേദിയില്‍, കാലത്തിന്റെ നേര്‍ക്കാഴ്ചയുമായി ഒരു പുതിയ നോവല്‍ കൂടി വായനക്കാരിലേക്ക്.ഗാനരചയിതാവും എഴുത്തുകാരനുമായ റഷീദ് പാറക്കല്‍ എഴുതിയ, ടെല്‍ബ്രെയിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ലൈക്ക് ആന്‍ഡ് സബ്സ്‌ക്രൈബര്‍’ എന്ന നോവല്‍ പ്രശസ്ത സിനിമാ താരം നവാസ് വള്ളിക്കുന്ന്, എഴുത്തുകാരി ഷബ്ന ഷാനവാസിന് നല്‍കി പ്രകാശനം ചെയ്തു. ലൈക്കുകള്‍ക്കും സബ്സ്‌ക്രൈബേഴ്‌സിനും വേണ്ടി ജീവിതം തന്നെ ഉള്ളടക്കമാക്കി മാറ്റുന്ന പുതുതലമുറയുടെ ആകുലതകളും, കാഴ്ചയുടെ മായിക ലോകത്ത് നഷ്ടമാകുന്ന യഥാര്‍ത്ഥ ബന്ധങ്ങളുടെ കഥയുമാണ് ഈ നോവല്‍ പറയുന്നത് എന്ന് വേദി വിലയിരുത്തി. ചടങ്ങില്‍ ടെല്‍ബ്രെയിന്‍ ബുക്‌സ് ചെയര്‍മാന്‍ റഫീഖ് പെരുമുക്ക് അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ രചനാ പശ്ചാത്തലത്തെക്കുറിച്ച് എഴുത്തുകാരന്‍ റഷീദ് പാറക്കല്‍ ഹൃദയസ്പര്‍ശിയായി സംസാരിച്ചു. സോഷ്യല്‍ മീഡിയ കാലത്ത് മനുഷ്യന്‍ എങ്ങനെ സ്വയം ഒരു ഉല്‍പ്പന്നമായി മാറുന്നു എന്നതിന്റെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് ഈ കൃതി എന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. കെ. മണികണ്ഠന്‍, ഫാല്‍ക്കണ്‍ മാള്‍ മാനേജര്‍ ഷമീദ്, അബ്ദു നിഷാദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പുസ്തകോത്സവത്തിലെത്തിയ നിരവധി വായനക്കാരും സാഹിത്യപ്രേമികളും പ്രകാശന ചടങ്ങിന് സാക്ഷികളായി.

 

ADVERTISEMENT
error: Content is protected !!