26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണ പാരായണം സമാപിച്ചു

ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണ പാരായണം സമാപിച്ചു

പഴഞ്ഞി അരുവായി ശ്രീ ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്നു വന്നിരുന്ന രാമായണ പാരായണം, ശ്രീരാമ പട്ടാഭിഷേക ഘോഷയാത്രയോടുകൂടി സമാപിച്ചു. ഭക്തി പ്രഭാഷണത്തിനു ഭാഗവതാചാര്യന്‍ ഗുരുവായൂര്‍ മണികണ്ഠ വാര്യരും ബജിത ടീച്ചറും നേതൃത്വം നല്‍കി. കര്‍ക്കിടകം 10 ന് രാവിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ കര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ക്കു ശേഷം ക്ഷേത്രകവാടത്തില്‍ നിന്ന് തകില്‍, നാദസ്വരത്തിന്റെയും രാമനാമജപത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് നടന്ന ശ്രീരാമ പട്ടാഭിഷേക ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രസാദ ഊട്ടും ഉണ്ടായി. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് കെ.ജി ഗിരീഷ്, സെക്രട്ടറി പി.കെ രാധാകൃഷ്ണന്‍, ട്രഷറര്‍ എ.ആര്‍ ജയപ്രകാശ് എന്നിവരും കമ്മിറ്റി അംഗങ്ങളും മാതൃസമിതി ഭാരവാഹികളും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!