ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2003-2005 ഹയര്‍ സെക്കന്‍ഡറി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. ‘തിരികെ’ എന്ന പേരില്‍ നടന്ന സംഗമം മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.മുരുഗദോസ് ഉദ്ഘാടനം ചെയ്തു. മുന്‍ ഹെഡ്മാസ്റ്റര്‍ പരമേശ്വരന്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റിനുള്ള ഫണ്ട് പി.ടി.എ പ്രസിഡന്റ് പി.വി. രജീഷിന് കണ്‍വീനര്‍ ലജീഷ് പി, ജോയിന്റ് കണ്‍വീനര്‍മാരായ സരിത പി, ബിജീഷ്.കെ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ആദ്യകാല അധ്യാപകരായ ഡോ. പി.സി മോളു, പ്രേമുഷ, രാഗം, അനിത, ബിത, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് മാസ്റ്റര്‍, രഞ്ജിത്ത് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടു തുടങ്ങിയ സംഗമത്തില്‍ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഗ്രൂപ്പ് ഫോട്ടോ എടുക്കലും വിവിധ കലാപരിപാടികളും നടന്നു. ക്യാമ്പസ് അലങ്കാരവും സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള ഫോട്ടോ പ്രദര്‍ശനവും വേറിട്ട കാഴ്ചയായി.
Home Bureaus Perumpilavu ചാലിശ്ശേരി ഗവ. സ്‌കൂള്‍ 2003-2005 ഹയര്‍ സെക്കന്‍ഡറി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു