അകലാട് ബദര്‍പള്ളി ബീച്ച്-യാസീന്‍ പള്ളി ബീച്ച് ലിങ്ക് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം പാതിവഴിയില്‍, നാട്ടുകാര്‍ ദുരിതത്തില്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നുമാസമായി റോഡ് പൊളിച്ചിട്ടിരിക്കുന്ന അവസ്ഥയാണ്. ഇതുമൂലം നിരവധി വീട്ടുകാരാണ് ദുരിത യാത്ര നടത്തുന്നത്. 120 മീറ്റര്‍ മാത്രമാണ് ടാറിങ് പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി വലിയ കല്ലുകള്‍ കൊണ്ടുവന്നിട്ടത് മൂലം വാഹനങ്ങളുടെ ടയറുകള്‍ കേടുവരുന്നതിനാലും കല്ലുകള്‍ തെറിച്ച് അപകടം ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ അവര്‍ ഇതുവഴി വരാത്ത അവസ്ഥയാണ് ഉള്ളത്. കാലവര്‍ഷം നേരത്തെ കേരളത്തിലെത്തുകയും തുടര്‍ന്നുണ്ടായ മഴയുമാണ് ടാറിങ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ കാരണമെന്നും എത്രയും പെട്ടെന്ന് പണികള്‍ പുനരാരംഭിക്കുമെന്നും കരാറുകാരന്‍ കൂട്ടിച്ചേര്‍ത്തു.