സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും കേരളത്തിലെ കര്‍ഷക തെഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന വേലൂര്‍ സ്വദേശി കെ.എസ്.ശങ്കരന്‍ അന്തരിച്ചു.89 വയസായിരുന്നു.വാര്‍ധിക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പറവൂരിലുള്ള മകള്‍ ലോഷിനയുടെ വീട്ടില്‍ വിശ്രമിത്തിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിയംഗം, ജില്ലാ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി ,തൃശൂര്‍ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേലൂര്‍ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.നിരവധി ജനകീയ, വിപ്ലവ സമരങ്ങള്‍ക്ക് നേതൃത്വം’ നല്‍കിയിട്ടുണ്ട്. ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ വേലൂരിലെ ‘ വസതിയിലും തുടര്‍ന്ന് രണ്ടര വരെ സി.പി.എമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് തിരുവില്ലാമല ഐവര്‍ മഠത്തില്‍ സംസ്‌ക്കാരം നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന കെ.വി.പുഷ്പയാണ് ഭാര്യ. ദേശാഭിമാനിയില്‍ ജോലി ചെയ്യുന്നഒലീന, ഷോലിന, ലോഷിന എന്നിവര്‍ മക്കളാണ്.സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് പാര്‍ട്ടി പതാക പുതപ്പിച്ചു. എം.എല്‍.എമാരായഎ.സി. മൊയ്തീന്‍, സേവ്യാര്‍ ചിറ്റലപ്പിള്ളി, മുരളി പെരുനെല്ലി, വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ.ഡി.ബാഹുലേയന്‍ മാസ്റ്റര്‍, കുന്നംകുളം ഏരിയ കമ്മറ്റി സെക്രട്ടറി എം.എന്‍.സത്യന്‍,ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വിജയന്‍ മാസ്റ്റര്‍, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു