എസ് ഡി പി ഐ ഗുരുവായൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മന്നലാംകുന്ന് നന്മ സെന്ററില്‍ വെച്ച് നടന്നു

67

എസ് ഡി പി ഐ ഗുരുവായൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മന്നലാംകുന്ന് നന്മ സെന്ററില്‍ വെച്ച് നടന്നു.എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷ്റഫ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു. എസ് ഡി പി ഐ ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് യഹിയ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍, മണ്ഡലം സെക്രട്ടറി ജബ്ബാര്‍ അണ്ടത്തോട്, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോക്ടര്‍ സകീര്‍ ഹുസൈന്‍, മണ്ഡലം നേതാകളായ നൗഫല്‍ അകലാട്, ഇല്ല്യസ് ചാവക്കാട്, ആഷിഫ് പാപാളി, അസീസ് തിരുവത്ര തുടങ്ങിയവര്‍ സംസാരിച്ചു.. ഡബ്ലിയു ഐ എം മണ്ഡലം പ്രസിഡന്റ് അസ്ലമിയ സുഹൈര്‍, സെക്രട്ടറി ജംഷീന നൗഷാദ്, എസ് ഡി പി ഐ മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പല്‍, ബ്രാഞ്ച് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു