25.6 C
Kunnamkulam
Friday, July 31, 2026
Home Bureaus Punnayurkulam നെല്‍കര്‍ഷകര്‍ക്ക് സൗജന്യമായി നെല്‍വിത്ത് വിതരണം ചെയ്തു

നെല്‍കര്‍ഷകര്‍ക്ക് സൗജന്യമായി നെല്‍വിത്ത് വിതരണം ചെയ്തു

പുന്നയൂര്‍ക്കുളം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം നെല്‍കര്‍ഷകര്‍ക്ക് സൗജന്യമായി നെല്‍വിത്ത് വിതരണം ചെയ്തു. വ്യാഴാഴ്ച കാലത്ത് 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വിതരണ ചടങ്ങ് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ നിഷാറിന്റെ അദ്ധ്യക്ഷതയില്‍ കൃഷി ഓഫീസര്‍ കെ ഗംഗദത്തന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പ്രേമാ സിദ്ധാര്‍ത്ഥന്‍, ബിന്ദു ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉമ ഇനത്തില്‍പ്പെട്ട വിത്താണ് കര്‍ഷകര്‍ക്ക് ഈ വര്‍ഷം നല്‍കുന്നത്. ഒരു എക്കറിന് 30 കിലോ എന്ന കണക്കിലാണ് തികച്ചും സൗജന്യമായി പാടശേഖര സമിതിക്ക് വിത്തുകള്‍ കൈമാറിയത്.

ADVERTISEMENT
error: Content is protected !!