ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ അറസ്റ്റ് ചെയ്തു

263

പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍ 55 വയസ്സുള്ള ജമാലുദ്ദീനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.