24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ സ്ലൂയിസ് ഷട്ടര്‍ തുറന്നു

പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ സ്ലൂയിസ് ഷട്ടര്‍ തുറന്നു

പുന്നയൂര്‍ കനോലി കനാലിലേക്ക് വെള്ളം ഒഴുക്കുന്ന കണ്ണന്‍ചിറ ഷട്ടര്‍ പഞ്ചായത്ത് മെമ്പര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ തുറന്നു. അവിയൂരില്‍ വെള്ളക്കെട്ട് ഒഴിയാത്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ ഷട്ടര്‍ തുറന്നത്. എട്ടംഗ സംഘം 5 മണിക്കൂര്‍ പരിശ്രമിച്ചാണ് 8 അടിയോളം നീളമുള്ള നാല് ഫൈബര്‍ ഷട്ടറുകളും ഇവയെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന മരപ്പലകകളും അഴിച്ചെടുത്തത്. ഇതോടെ അവിയൂര്‍ മേഖലയിലെ വെള്ളക്കെട്ടിനു പരിഹാരമായി.

ADVERTISEMENT
error: Content is protected !!