26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam സെന്റ് തോമസ് കുരിശുപള്ളി പെരുന്നാള്‍ ജൂലൈ 18,19 ദിവസങ്ങളില്‍ ആഘോഷിക്കും

സെന്റ് തോമസ് കുരിശുപള്ളി പെരുന്നാള്‍ ജൂലൈ 18,19 ദിവസങ്ങളില്‍ ആഘോഷിക്കും

53

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് കത്തിഡ്രല്‍ ഇടവകയുടെ കീഴിലുള്ള സെന്റ് തോമസ് കുരിശുപള്ളിയുടെ പെരുന്നാള്‍ ജൂലൈ 18,19 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്‌കാരവും, ധൂപപ്രാര്‍ത്ഥനയും, ദേശം ചുറ്റിയുള്ള പ്രദക്ഷിണവും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.തുടര്‍ന്ന് വിവിധ ദേശക്കാരുടെ വാദ്യഘോഷങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ധൂപ പ്രാര്‍ത്ഥനയും കുരിശുപള്ളി ചുറ്റിയുള്ള പ്രദക്ഷിണവും, ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുസദ്യയും ഉണ്ടാകും. 1975ല്‍ പുനര്‍നവീകരിച്ച ഈ ദേവാലയം പഴഞ്ഞി കത്തീഡ്രല്‍ ഇടവകയുടെ കീഴില്‍ തോമ്മാശ്ലീഹയുടെ നാമത്തിലുള്ള ഒരേയൊരു കുരിശുപള്ളിയാണ്. ആദ്യ കാലങ്ങളില്‍ ഈ കുരിശുപള്ളിയുടെ ഭാഗമായി അശരണരെ സംരക്ഷിച്ചു വന്നിരുന്ന ഒരു അനാഥ ശാല പ്രവര്‍ത്തിച്ചിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ.ഗീവര്‍ഗീസ് ജോണ്‍സന്‍, സെക്രട്ടറി ജെയ്സണ്‍ ചീരന്‍, കമ്മിറ്റി അംഗം സി.സി. ജോയ് ,ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ജയ്‌സണ്‍ സി.സി., സെക്രട്ടറി ഷാജു കെ.വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!