30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery സെന്റ് വിൻസെന്റ് ഡി പോൾ കോൺഫറൻസ് വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

സെന്റ് വിൻസെന്റ് ഡി പോൾ കോൺഫറൻസ് വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

7

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യഴേസ് ഇടവക ദേവാലയത്തില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫറന്‍സിന്റെ വാര്‍ഷികത്തോടും വിശുദ്ധന്റെ തിരുനാളിനോടും അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ശനിയാഴ്ച്ച രാവിലെ ഇടവക വികാരി ഫാ. ജെയ്‌സന്‍ മാറോക്കിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലെ അംഗങ്ങളും ഭാരവാഹികളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വൈകിട്ട് 6.30 ന് വിശുദ്ധന്റെ കപ്പേളയില്‍ ലദീഞ്ഞും, തുടര്‍ന്ന് 7.00-ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും. രാവിലെ 6.15-ന് വിശുദ്ധ കുര്‍ബാന, കാഴ്ച സമര്‍പ്പണം, നേര്‍ച്ച വിതരണം എന്നിവയ്ക്ക് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. വൈകിട്ട് 6.30-ന് നടക്കുന്ന കുടുംബസംഗമം മുന്‍ വികാരി ഫാ. ഫ്രാന്‍സിസ് മുട്ടത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വികാരി റവ. ഫാ. ജെയ്‌സന്‍ മാറോക്കി അധ്യക്ഷനാകും.

 

ADVERTISEMENT
error: Content is protected !!