കോഴികളെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു

എരുമപ്പെട്ടി തിപ്പല്ലൂരില്‍ തെരുവ് നായ്ക്കള്‍ കോഴികളെ കടിച്ച് കൊന്നു. കര്‍ഷകനായ അകവളപ്പില്‍ രാധാകൃഷ്ണന്റെ 85 വളര്‍ത്തു കോഴികളെയാണ് തെരുവ് നായക്കള്‍ കടിച്ച് കൊന്നത്. പുലര്‍ച്ചെയാണ് മതില്‍ച്ചാടി കടന്നെത്തിയ നായ്ക്കള്‍ കൂടിന്റെ ഫൈബര്‍ വാതില്‍ കടിച്ച് പൊളിച്ച് ഇവയെ ആക്രമിച്ചത്. നിരവധി കോഴികളെ കടിച്ച് കൊണ്ട് പോയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഈ വീട്ടില്‍ സമാനമായ രീതിയില്‍ തെരുവ് നായക്കളുടെ ആക്രമണം നടന്നിരുന്നു. അന്ന് 300 കോഴികളെയാണ് കടിച്ച് കൊന്നത്.

ADVERTISEMENT