എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം ഉന്തുവണ്ടിയില്‍ ലോറിയിടിച്ച് തമിഴ്‌നാട് സ്വദേശിയ്ക്ക് പരിക്കേറ്റു.പ്രദേശത്ത് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന സമ്പത്ത്(60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സമ്പത്തിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



