25.4 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ ഏക്കത്തുക വര്‍ദ്ധിപ്പിച്ചു

ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ ഏക്കത്തുക വര്‍ദ്ധിപ്പിച്ചു

ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ ഏക്കത്തുക വര്‍ദ്ധിപ്പിച്ചു. മുന്‍ നിര കൊമ്പന്മാരായ നന്ദനും ഇന്ദ്രസെനും എഴുന്നള്ളിപ്പുതുക 1.50 ലക്ഷം രൂപയാക്കി. 1.25 ലക്ഷമാണ് നിലവിലെ നിരക്ക്. ദേവസ്വത്തിലെ 35 ആനകള്‍ക്കും ഏക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. രാജശേഖരന്‍, ദാമോദര്‍ദാസ്, സിദ്ധാര്‍ത്ഥന്‍, ശങ്കരനാരായണന്‍ എന്നീ കൊമ്പന്‍മാരുടെ ഏക്കം 1.10 ലക്ഷം രൂപയാക്കി. ശ്രീധരന്‍, വിഷ്ണു, ബാലകൃഷ്ണന്‍, രവികൃഷ്ണന്‍, ചെന്താമരാക്ഷന്‍, ബലറാം, ഗോപീകൃഷ്ണന്‍, ജൂനിയര്‍ വിഷ്ണു, ബാലു എന്നീ ആനകളുടെ ഏക്കത്തുക 80,000 രൂപയില്‍നിന്ന് 90,000 രൂപയാക്കി.

ADVERTISEMENT
error: Content is protected !!