26 C
Kunnamkulam
Monday, July 6, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ആദരിക്കല്‍ ചടങ്ങ് നടത്തി

പുന്നയൂര്‍ക്കുളം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ആദരിക്കല്‍ ചടങ്ങ് നടത്തി

പുന്നയൂര്‍ക്കുളം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കല്‍ ചടങ്ങ് നടത്തി.. പതിനേഴാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ഓഫീസില്‍ വെച്ച് നടത്തിയ ആദരിക്കല്‍ ചടങ്ങ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സൈനബ ഷുക്കൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുബൈദ പാലക്കല്‍ പ്രതിഭകള്‍ക്ക് ഉപഹാര സമര്‍പ്പണത്തിന്റെയും മെമോന്റോ വിതരണത്തിന്റെയും ഉദ്ഘാടനം നടത്തി. മന്ദലാംകുന്ന് മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എ എം അലാവുദ്ദീന്‍ , എം സി ഗഫൂര്‍, മൂസ ആലത്തയില്‍, പിലാക്കല്‍ ഖാസ്സിം, ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. യു ഡി എഫ് പതിനേഴാം വാര്‍ഡ് കമ്മിറ്റി പ്രവര്‍ത്തകര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!