വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡ് 67 നമ്പര്‍ അംഗണവാടിയില്‍ പ്രവേശനോത്സവം ആഘോഷിച്ചു വാര്‍ഡ് മെമ്പര്‍ മില്‍ന സിന്റോ, ആശാവര്‍ക്കര്‍ സുജിത, എല്‍ എം എസ് സി അംഗങ്ങളായ ജോസ്ഫീന, ബേബി വി സി,നീതു,രജിത എന്നിവര്‍ നേതൃത്വം നല്കി. യുവ ചേതന പൂരാഘോഷ കമ്മിറ്റിയുടെ ഭാഗമായി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കമ്മിറ്റിട ഭാരവാഹികളായ അഭിനന്ദ്,കൃഷ്ണ എന്നിവര്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിച്ചു. കുട്ടികളെ അംഗനവാടി വര്‍ക്കര്‍ സുമതി ഹെല്‍പ്പര്‍ വൃന്ദ എന്നിവര്‍ മധുരം നല്കി സ്വീകരിച്ചു.



