എരുമപ്പെട്ടി വെള്ളറക്കാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാല ആഘോഷം സമാപിച്ചു

എരുമപ്പെട്ടി വെള്ളറക്കാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്നു വന്നിരുന്ന നിറമാല ആഘോഷം സമാപിച്ചു. പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍, കൂട്ടുഗണപതിഹോമം, വൈകിട്ട് ചുറ്റുവിളക്ക്, നിറമാല, സമ്പൂര്‍ണ നിലവിളക്ക് ആയിരം ദീപം തെളിയിക്കല്‍ തുടര്‍ന്ന് ആറിന് സാംസ്‌കാരിക പരിപാടികള്‍, വിദ്യാഭ്യാസ പുരസ്‌കാര വിതരണം, വിദ്യാഭ്യാസ ധനസഹായ വിതരണം എന്നിവ നടന്നു. വൈകീട്ട് 6.30ന് കിള്ളികുറിശ്ശിമംഗലം കുഞ്ചന്‍ സ്മാരകത്തിലെ പ്രദീപിന്റെ നേതൃത്വത്തില്‍ ഓട്ടം തുള്ളല്‍ അരങ്ങേറി. തുടര്‍ന്ന് പ്രസാദഊട്ട് ഉണ്ടായി.

രണ്ടാം ദിവസം പുലര്‍ച്ചെ അഷ്ടദ്രവ്യ ഗണപതിഹോമം, നാരായണീയ പാരായണം, വിശേഷാല്‍ പൂജകള്‍, നവഗ്രഹ പൂജ, ഉദയാസ്തമന പൂജ, പാമ്പിന്‍ കാവില്‍ പൂജ എന്നിവയും വൈകീട്ട് അഞ്ചിന് നടക്കല്‍ പറയും നടന്നു. തുടര്‍ന്ന് 50ലേറെ വാദ്യ കലാകാരന്മാര്‍ അണിനിരന്ന പാഞ്ചാരിമേളം കാണികളുടെ മനം കവര്‍ന്നു. സന്ധ്യയ്ക്ക് ദീപാരാധന ഏഴ് മണിക്ക് വാരം ഇരിക്കല്‍ തുടര്‍ന്ന് പ്രസാദ ഊട്ട് നടന്നു.