പ്ലാറ്റിനം സഫര്‍ വാഹന ജാഥയ്ക്ക് സ്വീകരണം നല്‍കി

എസ് വൈ എസ് അണ്ടത്തോട് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പ്ലാറ്റിനം സഫര്‍ വാഹന ജാഥയ്ക്ക് സ്വീകരണം നല്‍കി. ഡിസംബര്‍ 27,28,29 തിയതികളില്‍ തൃശൂരില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കേരള യുവജന സമ്മേളനത്തോടനുബന്ധിച്ച് പ്ലാറ്റിനം സഫര്‍ നടത്തുന്നത്. അണ്ടത്തോട് സെന്ററില്‍ വെച്ച് നടത്തിയ സ്വീകരണ യോഗത്തില്‍ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ തങ്ങള്‍പടി സ്വാഗതം പറഞ്ഞു. ജില്ലാ നേതാകളായ അബ്ദുല്‍ അസിസ് നിസാമി, കെ ബി ബഷീര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT