30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.

എരുമപ്പെട്ടി പഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.

56

എരുമപ്പെട്ടി പഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. നെല്ലുവായ് പ്രദേശങ്ങളിലെ പത്ത് വീടുകളാണ് ശുചീകരിച്ചത്. മിക്ക വീടുകളിലും ആറടിയോളം പൊക്കത്തില്‍ വെള്ളം കയറി ചെളിയും മണ്ണും നിറഞ്ഞ നിലയിലായിരുന്നു . പല വീടിന്റെയും ചുറ്റുമതില്‍ ഇടിഞ്ഞ് തകര്‍ന്നിട്ടുണ്ട്. തുണികളും വീട്ടുപകരണങ്ങളും നശിച്ചു. വീടുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം.കെ.അസ്ലം, ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്.നിസാര്‍ സരസ്വതി വലപ്പാട് അടങ്ങുന്ന സംഘം സന്ദര്‍ശിച്ചിരുന്നു. കുന്നംകുളം മണ്ഡലം പ്രസിഡന്റ് എം.എച്ച്.റഫീഖ്, സെക്രട്ടറി എം.എ.കമറുദ്ദീന്‍,ജില്ലാ കമ്മിറ്റി അംഗം സുലൈഖ അസീസ്, എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.എം.അസീസ്, അഷ്‌റഫ് മങ്ങാട്,കെ.അനീസ്, എ.കെ.അബ്ദുള്‍ കരീം,മുജീബ് പട്ടേല്‍,കെ.ഐ.മൊയ്തുണ്ണിക്കുട്ടി,എന്‍.എച്ച്.കാസിം എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!