26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam വൈഎംസിഎ അഖിലകേരള ബാല ചിത്രരചന മത്സരം നടത്തി

വൈഎംസിഎ അഖിലകേരള ബാല ചിത്രരചന മത്സരം നടത്തി

വൈഎംസിഎ അഖിലകേരള ബാല ചിത്രരചന മത്സരം 2025 കുന്നംകുളം വൈഎംസിഎ ഹാളില്‍ നടന്നു. പ്രകൃതിയോടൊപ്പം ജീവിക്കുക എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചിത്രരചന സംഘടിപ്പിച്ചത്. 5 വയസ്സു മുതല്‍ 15 വയസ്സുവരെ പ്രായമുള്ള 400 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തന്‍പള്ളി വികാരി ഫാ. ടി സി ജേക്കബ് ചിത്ര രചനാമത്സരം ഉദ്ഘാടനം ചെയ്തു. ഐഎംസിഎ കുന്നംകുളം പ്രസിഡന്റ് സി.യു ബെന്യാമിന്‍, സെക്രട്ടറി ടി.സി സജു, വൈസ് പ്രസിഡന്റ് പി.കെ സാം , ഡയറക്ടര്‍മാരായ അനില്‍ സാമുവല്‍, ജിജു ജേക്കബ്, സിബിന്‍ വര്‍ഗീസ്, ജോഷി തരകന്‍, വി.കെ ബെന്നി, റ്റി.ജോബിന്‍സ് പീറ്റര്‍, നാഷണല്‍ മെമ്പര്‍ സാം സി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!