26 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam എംഎല്‍എ എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തിര യോഗം ചേര്‍ന്നു.

എംഎല്‍എ എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തിര യോഗം ചേര്‍ന്നു.

കുന്നംകുളം നിയോജക മണ്ഡലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എംഎല്‍എ എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തിര യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചൊവ്വന്നൂര്‍ ബിഡിഒ വിനീത് കെ എം നെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.അടിയന്തിര പ്രാധാന്യത്തോടെ തന്നെ ദുരന്തനിവാരണം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കണമെന്നും ഇതിന് കാലതാമസം വരുത്താന്‍ ഇടവരരുതെന്നും എംഎല്‍എ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കല്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കല്‍, അപകട ഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കല്‍ എന്നിവ അടിയന്തിരമായി നടത്തണം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ താഴെ തലം മുതല്‍ ദുരിതം അനുഭവപ്പെടുന്ന മേഖലകളില്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കണം. ഇതിന്റെ വിലയിരുത്തല്‍ യോഗം എല്ലാ ദിവസവും ചേരണമെന്നും നിര്‍ദ്ദേശം നല്‍കി.

ADVERTISEMENT
error: Content is protected !!