24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu കോട്ടോല്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയിലെ ഇടവക ദിനവും ഓണാഘോഷവും പൊതുസമ്മേളനവും നടത്തി

കോട്ടോല്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയിലെ ഇടവക ദിനവും ഓണാഘോഷവും പൊതുസമ്മേളനവും നടത്തി

 

കോട്ടോല്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയിലെ ഇടവക ദിനവും ഓണാഘോഷവും പൊതുസമ്മേളനവും നടത്തി. ഇടവകയുടെ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ ആധ്യാത്മിക സംഘടനകള്‍ ഇടവകയിലെ കുടുംബാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ആഘോഷം പരിപാടികള്‍ സംഘടിപ്പിച്ചത്. പൊതുസമ്മേളനത്തിന്‍ കുന്നംകുളം ബഥനി സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി. സന്ദേശം നല്‍കി. ഇടവക വികാരി ഫാ. ലൂക്ക് ബാബു അധ്യക്ഷനായി. കോട്ടോല്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖത്തീബ് ഹഫീസ് സയ്യിദ് അഹ്സാനി അല്‍ഹിക്കാമി, വടക്കേ കോട്ടോല്‍ അസുരമഹാകാളന്‍ ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് വി. സുധാകരന്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് അംഗം ഖദീജ ഹസ്സന്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്. നിഷ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!