പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന് തളികശ്ശേരിക്കും, വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂറിനും മര്‍ച്ചെന്റ്സ് അസോസിയേഷന് സ്വീകരണം നല്കി. ഓഫീസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ ലൂക്കോസ് തലക്കോട്ടൂര്‍ മെമന്റോ നല്കി ആദരിച്ചു. ജില്ലാ എക്സി: മെമ്പര്‍ എം.വി. ജോസ്, ജനറല്‍ സെക്രട്ടറി ഐ.കെ. സച്ചിദാനന്ദന്, വൈസ് പ്രഡിഡന്റ് കെ.എം. പ്രകാശന്, സെക്രട്ടറിമാരായ വി.ജി. ബാലകൃഷ്ണന്, എ. മുഹമ്മദാലി, എക്സി: മെമ്പര്‍മാരായ പി. രാമചന്ദ്രന്, അരവിന്ദന്, ടി.ജെ. മൈക്കിള്‍, ടി.ടി. ജോഷി എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.



