ഡെങ്കിപ്പനി പ്രതിരോധവത്കരണത്തിന്റെ ഭാഗമായി വീടുകളിലേക്കുള്ള വെന്‍ഡ് പൈപ്പ് നെറ്റ് വിതരണം തുടങ്ങി

ഡെങ്കിപ്പനി പ്രതിരോധവത്കരണത്തിന്റെ ഭാഗമായി വേലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എന്റെ ഗ്രാമം – എന്റെ അഭിമാനം പദ്ധതിയോടനുബന്ധിച്ച്, എല്ലാ വീടുകളിലേക്കും വെന്‍ഡ് പൈപ്പ് നെറ്റുകള്‍ സൗജന്യമായി വിതരണം ചെയ്ത് തുടങ്ങി. രണ്ടാം വാര്‍ഡ് ആശാപ്രവര്‍ത്തക ഷെന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷയായ ചടങ്ങില്‍ എന്റെ ഗ്രാമം – എന്റെ അഭിമാനം പദ്ധതിയുടെ അധ്യക്ഷന്‍ പി.എന്‍. അനില്‍ മാസ്റ്റര്‍ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രതിപക്ഷനേതാവ് സ്വപ്ന രാമചന്ദ്രന്‍ മുഖ്യ അതിഥിയായിരുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.രാജേഷ് ഡെങ്കിപ്പനി ബോധവത്കരണ ക്ലാസ് നയിച്ചു. എം.എല്‍ എസ്.പി. മുന്‍ പഞ്ചായത്തംഗം എല്‍സി ഔസേഫ്, ജെ.പി.എച്ച്.എന്‍. റിനി, എം.എല്‍.എസ്.പി. ജിംസി, കുടുംബശ്രീ സി.ഡി.എസ്. അംഗം എല്‍സി ഔസേഫ്, അംഗന്‍വാടി അധ്യാപിക സലോമി,എന്നിവര്‍ സംസാരിച്ചു.യോഗത്തോടനുബന്ധിച്ച് എന്‍.സി.ഡി. ക്യാമ്പും സംഘടിപ്പിച്ചു.