24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty ബാലസംഘം എരുമപ്പെട്ടി വെസ്റ്റ് മേഖല സമ്മേളനം നടന്നു

ബാലസംഘം എരുമപ്പെട്ടി വെസ്റ്റ് മേഖല സമ്മേളനം നടന്നു

ബാലസംഘം എരുമപ്പെട്ടി വെസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ബാലസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഭിനവ് ദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പുണ്യ പ്രശാന്ത് അധ്യക്ഷയായി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്തലാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി ബിനോജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമന സുഗതന്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എം അഷറഫ്, ബാലസംഘം ഏരിയ കോഡിനേറ്റര്‍ പി.ടി ദേവസി, ഏരിയ സെക്രട്ടറി സാന്‍ജോ തോമസ്, അനന്തകൃഷ്ണന്‍, സ്വപ്ന പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കണ്‍വീനര്‍ കുഞ്ഞുമോന്‍ കരിയന്നൂര്‍, കോഡിനേറ്റര്‍ ഷീബ രാജേഷ്, പ്രസിഡന്റ് രസിത ശിവരാമന്‍, സെക്രട്ടറി അനന്തകൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!