അനുസ്മരണ യോഗം സംഘടിപ്പിച്ചു

സംസ്‌കാര സാഹിതി തൃശൂര്‍ ജില്ലാ കമ്മിറ്റി സുകുമാര്‍ അഴീക്കോടിന്റെ നൂറാം ജന്മദിനത്തിനോടനുബന്ധിച്ച് സമ്രാട്ട് ബുക്‌സില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. ഡോ. പി. സരസ്വതി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ഗിന്നസ് സത്താര്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ. അജിതന്‍ മേനോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മോഹന്‍ദാസ് ചെറുതിരുത്തി, രാമചന്ദ്രന്‍ പുതൂര്‍ക്കര, ബേബി മൂക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT