26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty നെല്ലുവായില്‍ കലുങ്ക് പാലത്തിന്റെ സ്ലാബ് തകര്‍ന്ന് ലോറി ചെരിഞ്ഞു

നെല്ലുവായില്‍ കലുങ്ക് പാലത്തിന്റെ സ്ലാബ് തകര്‍ന്ന് ലോറി ചെരിഞ്ഞു

620

എരുമപ്പെട്ടി നെല്ലുവായില്‍ കലുങ്ക് പാലത്തിന്റെ സ്ലാബ് തകര്‍ന്ന് മരത്തടി കയറ്റി വന്നിരുന്ന ലോറി ചെരിഞ്ഞു. നെല്ലുവായ് മുണ്ടംകോട് റോഡിലാണ് ഇന്നു രാവിലെ അപകടമുണ്ടായത്. മുണ്ടന്‍ക്കോടിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് റബ്ബര്‍ മരത്തടികളുമായി വന്നിരുന്ന ലോറി അമിത ഭാരം കയറ്റി വന്നതാണ് കലുങ്ക് പാലം തകരാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുന്നംകുളം – വടക്കാഞ്ചേരി പ്രധാന റോഡില്‍ നിന്ന് മുണ്ടന്‍കോട് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് അപകമുണ്ടായത്. ഈ വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. മുണ്ടന്‍കോട് ക്ഷേത്ര കവാടത്തിനും റോഡരുകിലെ സ്വകാര്യ വ്യക്തിയുടെ മതിലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!