24 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam അയല്‍ക്കൂട്ട സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

അയല്‍ക്കൂട്ട സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

കുന്നംകുളം നഗരസഭ കുടുംബശ്രീ സി ഡി എസ് ഒന്നിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. നഗര മേഖലയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മട്ടുപ്പാവ് കൃഷി നടത്തുന്നതിലേക്കായാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, ടി. സോമശേഖരന്‍, പ്രിയ സജിഷ്, പി.കെ ഷെബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കക്ഷി നേതാക്കന്‍മാരായ സുജിഷ്, കെ.കെ മുരളി, സി ഡി എസ് രണ്ടിന്റെ ചെയര്‍പേഴ്‌സണ്‍ ഷിജി നികേഷ്, അഗ്രി സി ആര്‍ പി പ്രസീത, മറ്റ് ജനപ്രതിനിധികള്‍, സി ഡി എസ് ഭരണ സമിതി അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറി, സി.ഒ അക്കൗണ്ടന്റ്, ജി എല്‍ ജി ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് സി ഡി എസ് ഒന്നിന്റെ ചെയര്‍പേഴ്‌സണ്‍ ശശികല അനിരുദ്ധന്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ വിനയ വത്സന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!