മരത്തംകോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും തൃശൂര്‍ ദയ, കുന്നംകുളം ദയ റോയല്‍ ആശുപത്രികളുടേയും സംയുക്താഭിമുഖ്യത്തില്‍ പരിരക്ഷ പ്രാഥമിക പരിചരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്ന പരിശീലന ക്ലാസ്സില്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി.എ.അബ്ദുള്‍ ബഷീര്‍ ക്ലാസ്സുകള്‍ എടുത്തു. തൃശൂര്‍ ദയ നഴ്‌സിംഗ് സ്റ്റാഫംഗം മില്‍ക്ക പി. ജോയ് സി.പി.ആര്‍ പരിശീലനം നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിനീത എന്‍.എ നേതൃത്വം നല്‍കി.