24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Punnayurkulam വേറിട്ട അനുഭവമായി ഇസ്ലാമിക് എക്‌സിബിഷന്‍

വേറിട്ട അനുഭവമായി ഇസ്ലാമിക് എക്‌സിബിഷന്‍

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഇസ്ലാമിക് എക്‌സിബിഷന്‍ വേറിട്ട അനുഭവമായി.  മദ്രസയില്‍ എല്ലാവര്‍ഷവും നടത്തി വരാറുള്ള ഇസ്ലാമിക് എക്‌സിബിഷന്‍ ഞായറാഴ്ച രാവിലെ 8.30ന് ചമ്മന്നൂര്‍ മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് അലിദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മദ്രസ്സാ പ്രധാന അദ്ധ്യാപകന്‍ അബ്ദുള്‍ റെഹ്‌മാന്‍ ഇഷാമി ഇസ്ലാമിക് എക്‌സിബിഷനില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സ്റ്റാളുകള്‍ക്കും മറ്റും നേതൃത്വം  നല്‍കി.

ADVERTISEMENT
error: Content is protected !!