25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും സേവനം ഉറപ്പുവരുത്തണം; മുസ്ലിംലീഗ് നിവേദനം നല്‍കി

ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും സേവനം ഉറപ്പുവരുത്തണം; മുസ്ലിംലീഗ് നിവേദനം നല്‍കി

78

സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറേയും ഫാര്‍മസിസ്റ്റിനെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി. മഴക്കാലരോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉച്ചക്ക് ഒരുമണി വരെ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഫാര്‍മസി ഉച്ചക്കുശേഷം പ്രവര്‍ത്തിക്കുന്നുമില്ല, ഇതുമൂലം നിരവധി രോഗികള്‍ നിരാശരായി മടങ്ങിപ്പോകുന്നത് പതിവാണ്. അധികമായി ഒരു ഡോക്ടറെ കൂടി നിയമിക്കുകയും ഫാര്‍മസി ഉള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളും വൈകീട്ടുവരെ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നല്‍കിയത്.

ADVERTISEMENT
error: Content is protected !!