25.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Punnayurkulam തേക്കുമരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു

തേക്കുമരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു

ശക്തമായ മഴയിലും കാറ്റിലും പുന്നയൂര്‍ക്കുളം പരൂര്‍ ഡ്രീം പാലസിന് സമീപം തേക്കുമരം കടപുഴകി വീണു. ആറോളം ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു. ഗതാഗതവും തകരാറിലായി. തിങ്കളാഴ്ച പുലര്‍ച്ചയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ വലിയ തേക്കുമരം കടപുഴകി വീണത്.
ഇതോടെ ആറ്റുപുറം – കൊച്ചനൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കാലടക്കം ആറോളം പോസ്റ്റുകള്‍ ഒടിഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ തേക്ക് ശിഖിരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിച്ചു. തേക്ക് മരത്തോട് ചേര്‍ന്ന് നിന്നിരുന്ന തെങ്ങും ഒടിഞ്ഞു വീണിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി, കേബിള്‍, ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായി. കെഎസ്ഇബി ജീവനക്കാരും കേബിള്‍ ടിവി ജീവനക്കാരും സ്ഥലത്തെത്തി തകരാറിലായ സംവിധാനങ്ങള്‍ പുനസ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!