30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

214

കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിങ്ങല്‍ വീട്ടില്‍ 29 വയസ്സുള്ള വിവേകിനെയാണ് തിങ്കളാഴ്ച്ച രാത്രി 9 മണിയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചു. പൊതു ദര്‍ശനത്തിനുശേഷം കുന്നംകുളം അടുപ്പൂട്ടി ക്രിമിറ്റോറിയത്തില്‍ സംസ്‌കരിച്ചു.രവീന്ദ്രന്‍ പുഷ്പ ദമ്പതികളുടെ മകനാണ് രേഷ്മ സഹോദരിയാണ്.

ADVERTISEMENT
error: Content is protected !!